Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logistics Companies

ത​പാ​ൽ വ​കു​പ്പി​ന്‍റെ പു​തി​യ പ്രീ​മി​യം സ്പീ​ഡ്പോ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഇ​ന്നു​ മു​ത​ൽ

പ​​​ര​​​വൂ​​​ർ: സ്വ​​​കാ​​​ര്യ കൊ​​​റി​​​യ​​​ർ, ലോ​​​ജി​​​സ്റ്റി​​​ക്സ് ക​​​മ്പ​​​നി​​​ക​​​ളെ​​​ വെ​​​ല്ലു​​​ന്ന വേ​​​ഗ​​​ത​​​യി​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റാ​​​ൻ ത​​​പാ​​​ൽ വ​​​കു​​​പ്പ് സ​​​ജ്ജ​​​മാ​​​യി. രേ​​​ഖ​​​ക​​​ളും പാ​​​ഴ്സ​​​ലു​​​ക​​​ളും അ​​​തി​​​വേ​​​ഗം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ക്കാ​​​ൻ പ്രീ​​​മി​​​യം ‘24 സ്പീ​​​ഡ് പോ​​​സ്റ്റ് ’, ‘48 സ്പീ​​​ഡ് പോ​​​സ്റ്റ് ’ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ പോ​​​സ്റ്റ് തു​​​ട​​​ക്ക​​​മി​​​ടു​​​ന്നു. പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽവ​​​രും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഡ​​​ൽ​​​ഹി, മും​​​ബൈ, ചെ​​​ന്നൈ, കോൽ​​​ക്ക​​​ത്ത, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നീ മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ക. സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ൽ ത​​​ന്നെ മ​​​റ്റ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും. ‘24 സ്പീ​​​ഡ് പോ​​​സ്റ്റ് ’ വ​​​ഴി ബു​​​ക്കിം​​​ഗ് ന​​​ട​​​ത്തു​​​മ്പോ​​​ൾ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ ഡെ​​​ലി​​​വ​​​റി ഉ​​​റ​​​പ്പാ​​​ക്കും.

‘48 സ്പീ​​​ഡ് പോ​​​സ്റ്റ് ’ വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗ് ര​​​ണ്ട് പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ കൈ​​​മാ​​​റും. ഇ​​​തി​​​നു പു​​​റ​​​മെ അ​​​ഞ്ച് കി​​​ലോ​​​ഗ്രാം വ​​​രെ​​​യു​​​ള്ള പാ​​​ഴ്സ​​​ലു​​​ക​​​ൾ​​​ക്കാ​​​യി ‘24 സ്പീ​​​ഡ് പോ​​​സ്റ്റ് പാ​​​ഴ്സ​​​ൽ’ സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പാ​​​ഴ്സ​​​ലു​​​ക​​​ൾ അ​​​തി​​​വേ​​​ഗം എ​​​ത്തി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളെ​​​യാ​​​കും ആ​​​ശ്ര​​​യി​​​ക്കു​​​ക.

സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ‘24 സ്പീ​​​ഡ് പോ​​​സ്റ്റ് പാ​​​ഴ്സ​​​ൽ’ സേ​​​വ​​​ന​​​ത്തി​​​ന് ഒ​​​ടി​​​പി അ​​​ധി​​​ഷ്ഠി​​​ത ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​നം അ​​​ധി​​​ക നി​​​ര​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കും. റീ​​​ട്ടെ​​​യി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും കോ​​​ർ​​​പ​​​റേ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് താ​​​രി​​​ഫ് ഘ​​​ട​​​ന നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പി​​​ക്ക്-​​​അ​​​പ്പ് സൗ​​​ക​​​ര്യം, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഡെ​​​ലി​​​വ​​​റി തെ​​​ളി​​​വ് തു​​​ട​​​ങ്ങി​​​യ സ്പീ​​​ഡ് പോ​​​സ്റ്റി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത സേ​​​വ​​​ന​​​ങ്ങ​​​ളും പു​​​തി​​​യ പ്രീ​​​മി​​​യം വി​​​ഭാ​​​ഗ​​​ത്തി​​​ലും ല​​​ഭി​​​ക്കും. ഓ​​​രോ ബു​​​ക്കിം​​​ഗി​​​നും നി​​​ശ്ചി​​​ത ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന് പു​​​റ​​​മെ ജി​​​എ​​​സ്ടി​​​യും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കാ​​​ൻ സ​​​ർ​​​ക്കി​​​ൾ മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up